വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 17 കിമീ വേഗതയിൽ പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു സെപ്റ്റംബർ 26 നു രാവിലെ 08 .30 ഓടെ വടക്കൻ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെയും സമീപത്തുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉത്കടലിലുമായി 18.4 °N അക്ഷാംശത്തിലും 86 .4 °E രേഖാംശത്തിലും ഗോപാൽപുർ (ഒഡിഷ) തീരത്ത് നിന്ന് ഏകദേശം 180 കി.മീ കിഴക്കു-തെക്കുകിഴക്കും കലിംഗപട്ടണം (ആന്ധ്രാപ്രദേശ് ) തീരത്ത് നിന്ന് ഏകദേശം 240 കി.മീ കിഴക്കു മാറി സ്ഥിതി ചെയ്യുകയാണ്.
Also Read :
പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് സെപ്റ്റംബർ 26 നു അർധരാത്രിയോടെ വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡീഷ തീരത്തു കലിംഗ പട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 95 കി.മീ വേഗതയിൽ വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ ആരംഭിച്ച് അർധരാത്രിയോടെ പൂർണമായും കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 26 ,27 തീയതികളിൽ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
യെല്ലോ അലേർട്ട്:
26-09-2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്
27-09-2021: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
28-09-2021: കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിൽ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Also Read :
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
26-09-2021 മുതൽ 27-09-2021 വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
26-09-2021 മുതൽ 27-09-2021 വരെ: കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്- കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
26-09-2021 മുതൽ 27-09-2021 വരെ: ഗൾഫ് ഓഫ് മാന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി മേഖലകളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read :
26-09-2021: ഒഡീഷ, വടക്കൻ ആന്ധ്രപ്രദേശിന്‍റെ തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 65 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഒഡീഷ തീരങ്ങളിലും വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങളിലും ഉച്ചമുതൽ അർദ്ധരാത്രി വരെ കാറ്റിന്‍റെ വേഗത ക്രമേണ വർദ്ധിക്കുകയും 75 മുതൽ 85 കി.മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 95 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെസ്റ്റ് ബംഗാൾ തീരങ്ങളിലും വടക്ക്- കിഴക്ക് ബംഗാൾ ഉത്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.