ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിനെ ബാറ്റിങിനയച്ചു. ടീമിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ഫാബിയന്‍ അലൻ ഇഷാന് പോരൽ ആദില്‍ റഷീദ് എന്നിവർക്കു പകരം നേഥന്‍ എല്ലിസ്, ക്രിസ് ഗെയ്ല്, രവി ബിഷ്ണോയി എന്നിവര്‍ ടീമിലെത്തി.
പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടമാണിത്. കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അസ്തമിച്ചതാണ്. എന്നാൽ ആദ്യ നാലിലെത്താനുള്ള പരിശ്രമത്തിലാണ് പഞ്ചാബ് കിംഗ്സ്. കഴിഞ്ഞ മത്സരത്തിലെ ഞെട്ടിക്കുന്ന തോൽവിയിൽ നിന്നും കരകയറാൻ ഉറച്ചാകും പഞ്ചാബ് ഇറങ്ങുക.
സീസണിൽ കളിച്ച എട്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ഹൈദരാബാദിന് ആകെ രണ്ട് പോയിന്റുകൾ മാത്രമാണ് ഉള്ളത്. ഒമ്പത് മത്സരങ്ങളിൽ മൂന്നേണം ജയിച്ച പഞ്ചാബിന് ആറ് പോയിന്റാണ് ഉള്ളത്. ഇന്നലെ മത്സരം ജയിച്ചാൽ പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നിലനിർത്താം. നേരത്തെ ഇരുടീമും 17 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോൾ 12ലും ജയിച്ചത് ഹൈദരാബാദാണ്. അഞ്ചെണ്ണത്തില്‍ മാത്രമാണ് പഞ്ചാബ് ജയിച്ചത്.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർണർ, വൃദ്ധിമാൻ സാഹ (w), കെയ്ൻ വില്യംസൺ (സി), മനീഷ് പാണ്ഡെ, കേദാർ ജാദവ്, അബ്ദുൽ സമദ്, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ്മ, ഖലീൽ അഹമ്മദ്
ടീം പഞ്ചാബ് കിങ്സ്: കെ എൽ രാഹുൽ (ഡബ്ല്യു / സി), മായങ്ക് അഗർവാൾ, ക്രിസ് ഗെയ്ൽ, ഐഡൻ മാർക്രം, നിക്കോളാസ് പൂരൻ, ദീപക് ഹൂഡ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്, നാഥൻ എല്ലിസ്
Also Read: IPL 2021, DC vs RR- Score Updates: രാജസ്ഥാന് 155 റൺസ് വിജയലക്ഷ്യം
The post IPL 2021, SRH vs PBKS Score Updates: ഹൈദരാബാദിന് ടോസ്; പഞ്ചാബിനെ ബാറ്റിങിനയച്ചു appeared first on Indian Express Malayalam.