ന്യൂഡൽഹി > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഡൽഹിയിലെ ഗുരുഗ്രാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി ഡൽഹി എയിംസിന് വിട്ടുനൽകി. ഭർത്താവ്: പരേതനായ സർവ്വേശ്വര സോമയാജലു. മരുമകൾ: സീമ ചിഷ്ടി (മുൻ റസിഡന്റ് എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്, ഡൽഹി).