തിരുവനന്തപുരം> കേന്ദ്ര സർക്കാരിന്റെ കാർഷിക-തൊഴിൽ നിയമങ്ങൾക്കെതിരെ വിവിധ കർഷക – ട്രേഡ് യൂണിയൻ സംഘടനകൾ തിങ്കളാഴ്ച നടത്തുന്ന ഭാരത ബന്ദിനെ മാധ്യമ പ്രവർത്തകരും ജീവനക്കാരും പിന്തുണക്കും.
കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക തൊഴിൽ നിയമങ്ങൾ വിവിധ ജനവിഭാഗങ്ങളെ വലിയ ദുരിതത്തിലാണ് എത്തിച്ചിരി തന്നത്. തൊഴിൽ നിയമ ഭേദഗതിയിലൂടെ മാധ്യമ പ്രവർത്തകരുടെ വേജ് ബോർഡ് അടക്കമുള്ള അവകാശങ്ങളും നിഷേധിച്ചിരിക്കയാണ്.
ഈ സാഹചര്യത്തിൽ നടത്തുന്ന ഭാരത ബന്ദിലും അതിനോട് അനുബന്ധിച്ച് നടക്കുന്ന പ്രതിഷേധ യോഗങ്ങളിലും മാധ്യമ പ്രവർത്തകരും ജീവനക്കാരും പങ്കെടുക്കുമെന്ന് കേരള പത്രപ്രവർത്തകയൂണിയൻ (കെ.യു ഡബ്ലു ജെ )സംസ്ഥാന പ്രസിഡണ്ട് കെ.പി റെജിയും ജനറൽ സെകട്ടറി ഇ.എസ് സുഭാഷും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ എൻ ഇ എഫ് )സംസ്ഥാന പ്രസിഡണ്ട് വി എസ് വിജയനും ജനറൽ സെക്രട്ടറി ടോം പനയ്ക്കലും പ്രസ്താവനയിൽ അറിയിച്ചു.