തിരുവനന്തപുരം > ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. അധികാരത്തിന്റെ സുഖശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധാര്‍മ്മിക ബോധം മറക്കുന്നുവെന്നും അത് തിരിച്ചെടുക്കാന്‍ ദീനദയാല്‍ജിയുടെ ഓര്‍മ്മകള്‍ക്ക് സാധിക്കുമെന്നും രമേശ് ഫെയ്സ്ബുക്കിൽ കുറിച്ചു. ദീൻ ദയാൽ ഉപാദ്ധ്യായുടെ ജന്മദിന അനുസ്മരണ കുറിപ്പിലാണ് രമേശിന്റെ ഒളിയമ്പ്.
“തന്നെ നിയോഗിച്ച പ്രവർത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംശിക്കാതെ അദ്ദേഹം പ്രവർത്തിച്ചു, അധികാരത്തിൻ്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ മറന്നു പോകുന്ന ധാർമ്മിക ബോധം തിരിച്ചെടുക്കാൻ ദീനദയാൽജിയുടെ ഓർമ്മകൾക്ക് സാധിക്കും.സംഘടനയും അതിൻ്റെ ആദർശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാൻ നാം ബാധ്യസ്ഥരാണ് താനും.’ – രമേശ് കുറിപ്പിൽ പറഞ്ഞു.
കേരളത്തില്‍ അധികം പേര്‍ക്ക് അധികാരം ലഭിച്ചിട്ടില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. അധികാരം ലഭിക്കാത്തവരാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും. എം ടി രമേശിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് താന്‍ കണ്ടിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു.