തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ രാജിവെച്ചു. അടുത്തിടെ നടന്ന ഭാരവാഹിപുനഃസംഘടനയുമായി ബന്ധപ്പെട്ടഅതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.
കെപിസിസി അധ്യക്ഷൻ കെ. സുധാകരന് രാജിക്കത്ത് കൈമാറി. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമ്പോൾ സുധീരൻ ഉൾപ്പടെയുള്ള നേതാക്കൾ മാറിനിൽക്കേണ്ടി വരുമെന്ന ചർച്ചകളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽകൂടിയാണ് അദ്ദേഹത്തിന്റെ രാജി.
അതേസമയം, രാജി സംബന്ധിച്ച് കാരണം സുധീരൻ വ്യക്തമാക്കിയിട്ടില്ല.സുധീരൻ കെപിസിസി അധ്യക്ഷനായിരുന്ന ഘട്ടത്തിലാണ് കോൺഗ്രസിന് ജംബോ കമ്മിറ്റികൾ സൃഷ്ടിക്കപ്പെട്ടത്. ഇത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.