തിരുവനന്തപുരം > കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് രാജിവെച്ചു. കോണ്‍ഗ്രസില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ പുതിയ നേതൃത്വം വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്നാണ് സുധീരന്റെ പരാതി. പുന:സംഘടനയുമായി ബന്ധപ്പെട്ടും സുധീരന് അതൃപ്തിയുണ്ട്. വെള്ളിയാഴ്ച രാത്രി കെപിസിസി പ്രസിഡന്റിന് സുധീരന് രാജിക്കത്ത് കൈമാറി.