ന്യൂഡൽഹി
കോവിഡ് രോഗികൾക്ക് നൽകാവുന്ന മരുന്നുകളുടെ പട്ടികയിൽനിന്ന് ഹൈഡ്രോക്ലോറോക്വിൻ, ഐവർമെക്റ്റിൻ മരുന്നുകള്‍ ഐസിഎംആർ ഒഴിവാക്കി. പ്രത്യേക സാഹചര്യങ്ങളിൽ റെംഡെസിവിർ, ടോസിലിസുമാബ് മരുന്നുകൾ തുടർന്നും നൽകുന്നത് തുടരാം. കോവിഡ് കർമസമിതിയുടെ സംയുക്ത നിരീക്ഷണ ഗ്രൂപ്പാണ് മാർഗനിർദേശമിറക്കിയത്.
ഇന്ത്യയിൽനിന്ന് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച് എത്തുന്നവർക്ക് ഇറ്റലി പ്രവേശനാനുമതി നൽകി. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ഇറ്റാലി ആരോഗ്യമന്ത്രി റോബർട്ട് സ്പെരാൻസയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. എന്നാൽ, ബ്രിട്ടൻ ഇപ്പോഴും ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ച് എത്തുന്നവർ സമ്പർക്കവിലക്കിൽ മാറ്റംവരുത്തിയിട്ടില്ല. രാജ്യത്ത് 31,382 കോവിഡ് കേസ് കൂടി റിപ്പോർട്ട് ചെയ്തു. 318 പേർ മരിച്ചു.