നേരത്തെ ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐ പിന്തുണയോടെയും പാസായിരുന്നു. ഈ വിഷയവും പരാമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറബ്ബിന്റെ വിമർശനങ്ങൾ.
Also Read :
“കോട്ടയം നഗരസഭയിൽ യുഡിഎഫിനെതിരായ അവിശ്വാസ പ്രമേയത്തിൽ ബിജെപി ഇടതുപക്ഷത്തെ പിന്തുണക്കും. കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിനെതിരെ എസ്ഡിപിഐയായിരുന്നു സിപിഎമ്മിന്റെ ഒക്കച്ചങ്ങായി, കോട്ടയത്തെത്തിയപ്പോൾ ബിജെപിയായി എന്നു മാത്രം. വർഗീയ കക്ഷികൾ ഏതുമാവട്ടെ, യുഡിഎഫിനെ തകർക്കാൻ അവരൊക്കെ സിപിഎമ്മിന് ഒക്കച്ചങ്ങായിമാരാണ്.
ഒരിടത്ത് എസ്ഡിപിഐ, ഒരിടത്ത് ബിജെപി. നിറം മാറ്റത്തിൽ ഓന്തിനെപ്പോലും നാണിപ്പിക്കുന്ന “മാർക്സിയൻ അപാരത”” പികെ അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.
Also Read :
52 അംഗ കോട്ടയം നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 വീതം അംഗങ്ങളാണ് ഉള്ളത്. ബിജെപിയ്ക്ക് എട്ട് അംഗങ്ങളുമുണ്ട്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങളും വിട്ടുനിന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോട്ടയം നഗരസഭയിൽ യുഡിഎഫ് 21, എൽഡിഎഫ് 22 ബിജെപി 8 എന്നിങ്ങനെയായിരുന്നു കക്ഷിനില. പിന്നീട് കോണ്‍ഗ്രസ് വിമതയായി ജയിച്ചുവന്ന ബിന്‍സി സെബാസ്റ്റ്യൻ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ അംഗബലം 22 ആയി ഉയരുകയായിരുന്നു. ഇതേത്തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിക്കുകയും ബിന്‍സി ചെയര്‍പേഴ്സണാവുകയുമായിരുന്നു.
Also Read :
ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ എല്‍ഡിഎഫ് ബിജെപി അംഗങ്ങള്‍ ഹാജരായതിനാല്‍ ക്വാറം തികഞ്ഞു. ഇതോടെയാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ കോട്ടയത്ത് ഈരാറ്റുപേട്ട നഗരസഭയ്ക്ക് പിന്നാലെ യുഡിഎഫിന് ഭരണം നഷ്ടമാകുന്ന രണ്ടാമത്തെ നഗരസഭയായി കോട്ടയം മാറി.