കൊല്ലം > കൊട്ടിയം ഉമയനല്ലൂരിൽ പുലർച്ചെ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കാർ യാത്രക്കാരായ കണ്ണൂർ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്മൽ എന്നിവരാണ് മരിച്ചത്.
ആംബുലൻസുമായി കൂട്ടി ഇടിച്ചശേഷം കാർ മറിയുകയായിരുന്നു. കോവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർ ശക്തികുളങ്ങരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.