തിരുവനന്തപുരം
അണയാത്ത വിപ്ലവവീര്യത്തിന്റെ ജ്വലിക്കുന്ന സ്മരണയാണ് അഴീക്കോടൻ രാഘവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആ രക്തസാക്ഷിത്വം തീരാത്ത വേദനയും മുന്നോട്ടുള്ള വഴികളിൽ ഊർജപ്രവാഹവുമാണ്.
ഏതു പ്രതിസന്ധിയിലും അടിപതറാതെ ആത്മവീര്യത്തോടെ പാർടിയെ നയിച്ചു. കറകളഞ്ഞ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പാർടി അംഗങ്ങൾക്ക് മാതൃകയായി. നിരവധി തവണ ജയിൽവാസവും കൊടിയ മർദനങ്ങളും നേരിട്ടു.
ദരിദ്ര ജനവിഭാഗങ്ങളുടെ വിമോചനത്തിനായി നടത്തിയ പ്രവർത്തനങ്ങളിൽ അസ്വസ്ഥത പൂണ്ടാണ് എതിരാളികൾ അഴീക്കോടനെ കൊലപ്പെടുത്തിയത്. പക്ഷേ, രക്തസാക്ഷികൾ അമരന്മാരാണെന്ന സത്യത്തിന് അഴീക്കോടന്റെ ചരിത്രം അടിവരയിടുന്നു. സഖാവിന്റെ ജീവിതസഖി മീനാക്ഷി ടീച്ചർ അൽപ്പദിവസം മുമ്പാണ് നമ്മെ വിട്ടുപോയത്. എത്ര വലിയ കൊടുങ്കാറ്റിലും ഈ പാർടിയെ സംരക്ഷിക്കുമെന്നും നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ലോകത്തിനായി നിലകൊള്ളുമെന്നും അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ പ്രതിജ്ഞ ചെയ്യാമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.