ന്യൂഡൽഹി
കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്. ആത്മഹത്യ ചെയ്തവര് കോവിഡ് ബാധിതരാണെങ്കിലും നഷ്ടപരിഹാരത്തിന് അർഹത ഇല്ലെന്നായിരുന്നു മുൻനിലപാട്.
എന്നാൽ, കോവിഡ് ബാധിതരായി ആത്മഹത്യ ചെയ്തവരെ നഷ്ടപരിഹാരത്തിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാകില്ലെന്ന് – ജസ്റ്റിസ് എം ആർ ഷാ നിരീക്ഷിച്ചു. തുടർന്നാണ് കേന്ദ്രസർക്കാർ നിലപാട് തിരുത്തി പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. കോവിഡിനിരയാകുന്നവരുടെ ബന്ധുക്കൾക്ക് സംസ്ഥാനങ്ങൾ ദുരന്തനിവാരണ ഫണ്ടിൽനിന്ന് 50,000 രൂപവീതം നഷ്ടപരിഹാരം നൽകണമെന്നാണ് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചത്.