IPL 2021, DC vs SRH Predicted Playing XI: ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ദുബായ് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ സൺ റൈസേഴ്സ് ഹൈദരാബാദിന് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടാവുകയുള്ളു. അത് ആദ്യ പകുതിയിലെ മോശം പ്രകടനത്തിന്റെ ക്ഷീണം മാറ്റുക എന്നതായിരിക്കും. സീസണിലെ ഏഴ് മത്സരങ്ങളിൽ ആറിലും തോറ്റ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
മറുവശത്ത് ഡൽഹിയാകട്ടെ കഴിഞ്ഞ സീസണിലെ പോലെ ഫൈനലിലേക്കുള്ള യാത്രയിലാണ്. എട്ട് മത്സരങ്ങളിൽ നിന്നും ആറ് ജയവുമായി ചെന്നൈ സൂപ്പർ കിങ്സിന് തൊട്ട് താഴെ രണ്ടാമതാണ് ഡൽഹിയുടെ സ്ഥാനം. ഇന്നത്തെ മത്സരം ജയിച്ചു 14 പോയിന്റോടെ ഒന്നാമതെത്തി പ്ലേഓഫ് സാധ്യത ഉറപ്പിക്കാനാകും റിഷഭ് പന്തിന്റെയും കൂട്ടരുടെയും ശ്രമം.
തുടർച്ചയായ തോൽവിയെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനം വർണറിന് നഷ്ടമായിരുന്നു. അവസാന മത്സരത്തിൽ ടീമിൽ നിന്നും വരെ പുറത്താക്കപ്പെട്ട ഡേവിഡ് വാർണർ ഓപ്പണറായി ഹൈദരബാദ് നിരയിൽ തിരിച്ചെത്തുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്. ജോണി ബെയർസ്റ്റോയുടെ അഭാവം ടീമിൽ വാർണറുടെ ഉത്തരവാദിത്തം കൂട്ടുന്നതാണ്.
അവസാന സ്ഥാനത്ത് ഉള്ള ടീമിനെ മുകളിലേക്ക് എത്തിക്കണമെങ്കിൽ വാർണറിനൊപ്പം ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ, വൃദ്ധിമാൻ സാഹ, വിജയ് ശങ്കർ എന്നിവരും തിളങ്ങേണ്ടതുണ്ട്.
ഏറെക്കുറെ സുരക്ഷിത സ്ഥാനത്ത് ഉള്ള ഡൽഹിയെ സംബന്ധിച്ച് ടീമിൽ വലിയ പ്രശ്നങ്ങളില്ല. ക്രിസ് വോക്സിനു പകരം ബെൻ ദ്വാരിയസ് വരുന്നു എന്നതിനപ്പുറം ഡിസിക്ക് മറ്റൊരു വിദേശ കളിക്കാരെയും ടീമിൽ നിന്നും നഷ്ടപ്പെട്ടിട്ടില്ല. മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ തിരിച്ചെത്തി എന്നതും ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്നതാണ്.
ഡൽഹി ക്യാപിറ്റൽസ് (ഡിസി) സാധ്യത ഇലവൻ: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (ക്യാപ്റ്റൻ ), ഷിമ്രോൺ ഹെത്മെയർ / സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, അൻറിച്ച് നോർജെ, കഗിസോ റബാഡ, ആവേഷ് ഖാൻ
സൺറൈസേഴ്സ് ഹൈദരാബാദ് (എസ്ആർഎച്) സാധ്യത ഇലവൻ: ഡേവിഡ് വാർണർ, വൃദ്ധിമാൻ സാഹ (w), കെയ്ൻ വില്യംസൺ (സി), മനീഷ് പാണ്ഡെ, വിജയ് ശങ്കർ, അബ്ദുൽ സമദ്, മുഹമ്മദ് നബി/ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ്മ, ടി നടരാജൻ
The post IPL 2021, DC vs SRH Predicted Playing XI: ആദ്യ പകുതിയുടെ ക്ഷീണം മാറ്റാൻ ഹൈദരാബാദ്, ഒന്നാമതാകാൻ ഡൽഹി; സാധ്യത ഇലവൻ അറിയാം appeared first on Indian Express Malayalam.