തിരുവനന്തപുരം > വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമാണം 2022 നവംബറിൽ പൂർത്തിയാക്കണമെന്ന നിലപാടിൽ മാറ്റംവരുത്തില്ലെന്ന് സർക്കാർ. നിർമാണ പുരോഗതി വിലയിരുത്താൻ തുറമുഖത്ത് എത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലാണ് അദാനി പോർട്ട് സിഇഒ രാജേന്ദ്ര ധാ, എംഡി സുശീൽ നായർ എന്നിവരെ ഇക്കാര്യമറിയിച്ചത്.
തുറമുഖം 2023ൽ തന്നെ കമീഷൻ ചെയ്യും. പ്രകൃതിക്ഷോഭവും കോവിഡുംമൂലമുണ്ടായ താമസം ഒഴികെ മറ്റ് കാലതാമസം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ ആഴ്ചയും പ്രവർത്തന അവലോകനത്തിനായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ഈ ആഴ്ച പോർട്ട് ആസ്ഥാനത്ത് വിസിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ചർച്ചയിൽ അദാനി പോർട്ട് വിസിൽ എംഡി ഗോപാലകൃഷ്ണനും പങ്കെടുത്തു.