മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഇത് സംബന്ധിച്ച ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഒരു സൂപ്പർ മാർക്കറ്റിലെ ഷെൽഫിലിരിക്കുന്ന 3 മിനുട്ടുകൊണ്ട് തയ്യാറാക്കാവുന്ന കെല്ലോഗ്സ് ഇൻസ്റ്റന്റ് ഉപ്പുമാവ് പായ്ക്കറ്റിൽ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെ, “എല്ലാ ഇന്ത്യക്കാരുടെയും പ്രഭാത ഭക്ഷണ ശീലങ്ങൾ മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് കെല്ലോഗ്സ് ഇന്ത്യയിലേക്ക് വന്നത്. 10 വർഷങ്ങൾക്ക് ശേഷം, ഇതാണ് സംഭവിച്ചിരിക്കുന്നത്.”
കെല്ലോഗ്സ് ഇന്ത്യയിൽ എത്തിയിട്ട് 10 വർഷത്തിന് മുകളിലായി. അതുകൊണ്ട് തന്നെ ഇത് പഴയ ഒരു പോസ്റ്റാണ് എന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കുന്നുണ്ട്. അതെ സമയം ഈ പോസ്റ്റ് വെളിപ്പെടുത്തുന്ന സന്ദേശം കൃത്യമാണ്. ‘പ്രാദേശിക ചാമ്പ്യന്മാരുടെ (ഇവിടെ ഉപ്പുമാവ്) ശക്തിയെ ഒരിക്കലും കുറച്ച് കാണരുത്” ആനന്ദ് മഹീന്ദ്ര കുറിച്ചു.
ആനന്ദ് മഹീസിൻഡ്രയുടെ പോസ്റ്റ് ഏതായാലും നിമിഷങ്ങൾക്കുള്ളിൽ വൈറലായി. മാക്ഡൊണാൾഡ്‌സും ഇതേ രീതിയിൽ ഇന്ത്യയിലെത്തിയതാണ്. ഇപ്പോൾ അവർ ടിക്കി ബർഗറും പനീർ റാപ്പും വിൽക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. ഏറെപ്പേറും അഭിപ്രായപ്പെട്ടത് ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങൾ മാറ്റുന്നത് അത്ര എളുപ്പമല്ല എന്നാണ്.