IPL 2021, MI vs KKR Cricket Score Updates: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ മുംബൈയുടെ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോൾ കൊൽക്കത്തയ്ക്ക് 156 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്.
മുംബൈക്ക് വേണ്ടി ക്വിന്റൺ ഡി കോക്ക് അർദ്ധ സെഞ്ചുറി നേടി. 42 പന്തിൽ നാല് ഫോറും മൂന്ന് സിക്സും അടക്കം 55 റൺസാണ് ഡികോക്ക് നേടിയത്. കാപ്റ്റൻ രോഹിത് ശർമ 30 പന്തിൽ നിന്ന് നാല് ഫോറടക്കം 33 റൺസ് നേടി.
സൂര്യ കുമാർ യാദവ് 10 പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. ഇഷാൻ കിഷൻ 13 പന്തിൽ നിന്ന് 14 റൺസും കീറോൺ പൊള്ളാഡ് 15 പന്തിൽ നിന്ന് 21 റൺസും കൃണാൽ പാണ്ഡ്യ ഒമ്പത് പന്തിൽ നിന്ന് 12 റൺസും നേടി. സൗരഭ് തിവാരെ പുറത്താവാതെ അഞ്ച് റൺസും ആദം മിൽനെ പുറത്താവാതെ ഒരു റണ്ണുമെടുത്തു.
കൊൽക്കത്തക്ക് വേണ്ടി ലോക്കീ ഫെർഗ്യൂസണും പ്രസിദ്ധ് കൃഷ്ണയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. സുനിൽ നരൈൻ ഒരു വിക്കറ്റെടുത്തു.
മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഐപിഎൽ പുനരാരംഭിച്ചപ്പോൾ ചെന്നൈക്കെതിരായ ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ ഇല്ലാതെയാണ് മുംബൈ ഇറങ്ങിയത്. പൊള്ളാർഡ് ആയിരുന്നു ടീമിനെ നയിച്ചത്. എന്നാൽ കൊൽക്കത്തയ്ക്കെതിരായ രണ്ടാം മത്സരത്തിൽ രോഹിത് അന്തിമ ഇലവനിൽ തിരിച്ചെത്തുകയായിരുന്നു.
രോഹിതിന് പുറമെ ആദ്യ മത്സരത്തിൽ പുറത്തായിരുന്ന ഹർദിക് പാണ്ഡ്യ ഈ മത്സരത്തിലും തിരിച്ചെത്തിയിട്ടില്ല.
Read More: IPL 2021 SRH vs DC: അനായാസം ഡല്‍ഹി; പോയിന്റ് പട്ടികയില്‍ ഒന്നാമത്
The post IPL 2021, MI vs KKR Cricket Score: മുംബൈക്കെതിരെ കൊൽക്കത്തയ്ക്ക് 156 റൺസ് വിജയ ലക്ഷ്യം appeared first on Indian Express Malayalam.