തിരുവനന്തപുരം
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ ആരംഭിച്ച വി വി ദക്ഷിണാമൂർത്തി പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് തുടക്കം. നന്ദൻകോട് ദക്ഷിണാമൂർത്തി ഭവനിൽ നടന്ന ചടങ്ങിൽ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി എൻ രാമൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ജനറൽ മാനേജർ എസ് പി പ്രജിത്കുമാർ അധ്യക്ഷനായി.
ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അരുൺകുമാർ, ദേവസ്വം ബോർഡ് മുൻ ചീഫ് എൻജിനിയർ വി ശങ്കരൻ പോറ്റി, ആർ വേണുഗോപാൽ, കെ സുകുമാരൻ, സന്ധ്യ, ഷീബ എന്നിവർ സംസാരിച്ചു. ഇതോടൊപ്പം തിരുവനന്തപുരം, പത്തനംതിട്ട, ഹരിപ്പാട്, വൈക്കം സോണുകളിലായി ജീവനക്കാർക്കായി ക്രാഷ് കോഴ്സുകൾക്കും തുടക്കമായി.
പത്തനംതിട്ടയിലെ ക്ലാസുകളുടെ ഉദ്ഘാടനം ഫെഡറേഷൻ ജനറൽ സെക്രട്ടറി ജി വാസുദേവൻ നമ്പൂതിരിയും ഹരിപ്പാട്ട് സെക്രട്ടറി സി ആർ റോബിനും വൈക്കത്ത് വൈസ് പ്രസിഡന്റ് എച്ച് കൃഷ്ണകുമാറും ഉദ്ഘാടനം ചെയ്തു.