മനാമ
വാണിജ്യ സന്ദർശക വിസക്കാർക്ക് വർക്ക് പെർമിറ്റിലേക്ക് മാറ്റാൻ കുവൈത്ത് അനുമതി നല്കി. ഇതിന് നിയമഭേദഗതി വരുത്തി. പ്രവാസി തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനാണ് നടപടി. വിസ വർക്ക് പെർമിറ്റിലേക്ക് മാറ്റാന്‍ കൊറോണ അടിയന്തര മന്ത്രിതല സമിതിയുടെ അനുമതി വേണം. ആയിരക്കണക്കിനു പ്രവാസികൾ ഈ വർഷം കുവൈത്ത് വിട്ടു. യാത്രാ നിയന്ത്രണങ്ങൾ കാരണം പലർക്കും തിരിച്ചെത്താൻ കഴിഞ്ഞില്ല.