ഇടുക്കി
പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും പിന്തുണച്ച് സുരേഷ്ഗോപി എംപി. ഈ വിഷയത്തിൽ സർക്കാർ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. എല്ലാത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല.
മുഖ്യമന്ത്രി ഭരണകർത്താവാണ്. എല്ലാകാര്യങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. സർക്കാർ ഇടപെടൽ രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും ബിജെപിയുടെ ജില്ലാപരിപാടിയിൽ പങ്കെടുക്കാൻ ഇടുക്കി കാഞ്ചിയാറിൽ എത്തിയ സുരേഷ്ഗോപി പറഞ്ഞു.