തിരുവനന്തപുരം
പാലാ ബിഷപ്പിന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സർക്കാർ ക്രിയാത്മകമായി ഇടപെട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. അതിനാലാണ് ബിജെപി ഇടപെട്ടത്. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. മതവും മതപരിവർത്തനവും കേരളത്തിന് പ്രശ്നമാണ്.
മതം മാറ്റി ഐഎസിലേക്ക് എത്തിക്കുന്നു. ഇത് തടയാൻ നിയമനിർമാണം വേണമെന്നും ജോർജ് കുര്യൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.