പാലക്കാട്> കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ 27ന് നടക്കുന്ന ഭാരത് ബന്ദില്‍ ചരക്ക് വാഹനങ്ങൾ ഉള്‍പ്പെടെ മുഴുവന്‍ മോട്ടോര്‍വാഹനങ്ങളും പണിമുടക്കണമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ കേരള സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാലക്കാട്ട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ എസ് സുരേഷ് ബാബു അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി എം നന്ദകുമാർ, എസ് ഷിഹാബുദീൻ, എച്ച് അബ്ദുൾ സലീം, രാജി ജോസഫ്, ജോസ് എൻ ജോർജ്, എം പത്മനാഭൻ, എസ് മനോജ്, കെ രൂപേഷ്, കെ സന്തോഷ്, സി ജി ഹരിഹരൻ, കെ കെ കൃഷ്ണദാസ്, എസ് ഭവദാസ് എന്നിവർ സംസാരിച്ചു.