ആലുവ > അതിഥിത്തൊഴിലാളികളെ കേരളത്തിൽഎത്തിക്കുന്നതിന്റെ മറവിൽകഞ്ചാവ് കടത്തിയ കേസിലെ സൂത്രധാരൻ എക്സൈസിന്റെ പിടിയിലായി. ആലുവ ചൂർണിക്കര കുന്നത്തേരി ബംഗ്ലാപറമ്പിൽവീട്ടിൽസലാമാണ് പിടിയിലായത്. പശ്ചിമബംഗാളിൽനിന്ന് അമ്പതോളം തൊഴിലാളികളെ കൊണ്ടുവന്ന ടൂറിസ്റ്റ് ബസിൽ150 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 12ന് സേലം-കന്യാകുമാരി ദേശീയപാതയിൽപാലക്കാട് കണ്ണാടി പാലന ആശുപത്രിക്കു സമീപമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
എഴുപതു പാക്കറ്റുകളിലായി ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവ് ആഡംബര കാറിലേക്ക് മാറ്റാൻ ശ്രമിക്കവെ ആലുവ സ്വദേശികളായ സഞ്ജയ്, നിതീഷ് കുമാർ, ഫാരിസ് മാഹിൻ, അജീഷ്, സുരേന്ദ്രൻഎന്നിവരെ എക്സൈസ് പിടികൂടുകയായിരുന്നു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങൾ സലാമിനായി തെരച്ചിൽ നടത്തുന്നതിനിടെ ഇയാൾ ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കുമുന്നിൽ കീഴടങ്ങുകയായിരുന്നു. സലാമിനെ പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമീഷണർക്ക് കൈമാറി.