ദുബായ്: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാനെതിരെ ടോസ് നേടിയ പഞ്ചാബ് ബോളിങ് തിരഞ്ഞെടുത്തു. ക്രിസ് ഗെയ്ൽ ഇല്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്. എയ്ഡന്‍ മാര്‍ക്രം, ആദില്‍ റഷീദ്, ഇഷാൻ പോറൽ എന്നീ താരങ്ങൾ പഞ്ചാബിനായി അരങ്ങേറ്റം കുറിക്കും. രാജസ്ഥാന് വേണ്ടി വെസ്റ്റ് ഇൻഡീസ് താരം എവിന്‍ ലൂയിസും അരങ്ങേറ്റം കുറിക്കും.
ഇതുവരെ സീസണിൽ മൂന്ന് കളികള്‍ മാത്രമാണ് ഇരു ടീമുകളും ജയിച്ചിട്ടുള്ളത്. പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ ആറാമതും പഞ്ചാബ് ഏഴാമതുമാണ്. ദുബായി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
സീസണിന്റെ തുടക്കത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം പഞ്ചാബിനൊപ്പമായിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 217 റണ്‍സ് നേടാനെ സാധിച്ചിരുന്നൊള്ളു. 63 പന്തില്‍ 119 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണാണിന്റെ പ്രകടനം വിഫലമാവുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ നിര്‍ണായകമായ താരങ്ങളുടെ അഭാവം രാജസ്ഥാന് തിരിച്ചടിയാകും. ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, ജോഫ്ര ആര്‍ച്ചര്‍, ആന്‍ഡ്രു ടൈ എന്നിവര്‍ കളിക്കില്ല. ഒഷാനെ തോമസ്. എവിന്‍ ലൂയിസ്, ഗ്ലെന്‍ ഫിലിപ്സ്, തബ്രൈസ് ഷംസി എന്നിവരാണ് പകരക്കാരായി എത്തിയിരിക്കുന്നത്. ലിയാം ലിവിങ്സ്റ്റണിന്റെ സാന്നിധ്യം രാജസ്ഥാന് കരുത്തേകും.
മറുവശത്ത് പ്രതീക്ഷയോടെ ടീമിലെത്തിച്ച ജൈ റിച്ചാര്‍ഡ്സണും റിലെ മെരിഡിത്തും പഞ്ചാബിന് അനുകൂലമായ പ്രകടനങ്ങള്‍ നടത്തിയിട്ടില്ല. ലോക ഒന്നാം നമ്പര്‍ താരം ഡേവിഡ് മലന്റെ അസാന്നിധ്യവും നായകന്‍ കെ.എല്‍. രാഹുലിന്റെ ജോലിഭാരം വര്‍ധിപ്പിക്കും. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാല്‍ മാത്രമെ പഞ്ചാബിന് പ്ലേ ഓഫിലെത്താന്‍ സാധിക്കു.
The post IPL 2021 PBKS vs RR: രാജസ്ഥാനെതിരെ ടോസ് നേടിയ പഞ്ചാബ് ബോളിങ് തിരഞ്ഞെടുത്തു appeared first on Indian Express Malayalam.