ഇത്രയും കുറച്ച് സമയം ഉറങ്ങുന്നത് തനിക്ക് യാതൊരു ആരോഗ്യപ്രശ്നവും സൃഷ്ടിച്ചിട്ടില്ല എന്ന് മാത്രമല്ല തന്നെ കൂടുതൽ ഊർജസ്വലനാക്കുകയും ആരോഗ്യവാക്കുകയും ചെയ്യുന്നു ഹോറി പറയുന്നു. ഹോറി ജപ്പാനിലെ ഷോർട്ട് സ്ലീപ്പർ അസോസിയേഷൻ ചെയർമാനാണ്. കൂടുതൽ ഫലപ്രദമായ തന്റെ ജീവിതശൈലി പിന്തുടരാൻ നൂറുകണക്കിന് ആളുകളെ ഉറക്കസമയം കുറയ്ക്കുന്നതിനുള്ള പോംവഴികൾ ഹോറി പഠിപ്പിക്കുന്നു.
ഒരു ദിവസം താൻ ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്തു തീർക്കാൻ 16 മണിക്കൂർ പോരാ എന്നാണ് ഹോറി പറയുന്നത്. അപ്പോൾ പിന്നെ ഉറങ്ങി സമയം കളയാനാവില്ലല്ലോ? ഇതോടെയാണ് ഉറക്കത്തിന്റെ സമയക്രമം എട്ട് മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയ്ക്കുന്നതിനുള്ള രീതികൾ ഫോറി പരീക്ഷിക്കാൻ തുടങ്ങിയത്.
താൻ ‘തള്ളുകയല്ല’ എന്ന് വ്യക്തമാക്കാൻ ജനപ്രിയ ജാപ്പനീസ് ടിവി ഷോയുടെ കാമറ ടീമിനെ മൂന്ന് ദിവസത്തേക്ക് തന്നെ പിന്തുടരാൻ ഫോറി അനുവദിച്ചിരുന്നു. ഈ ദിവസങ്ങളിൽ അര മണിക്കൂറോ അതിൽ താഴെയോ സമയം മാത്രമേ ഫോറി ഉറങ്ങിയിട്ടുള്ളൂ. ആദ്യ ദിവസം, ഹോറി രാവിലെ 8 മണിക്ക് ഉണർന്ന് ജിമ്മിൽ പോയി വന്നശേഷം വായിക്കുകയും, എഴുതുകയും, മറ്റുള്ളവരുമായി സമയം ചിലവിടാനും സമയം കണ്ടെത്തി. അന്നേ ദിവസം പുലർച്ചെ 2 മണിയോടെ ഉറങ്ങിയ ഫോറി 26 മിനിറ്റിനുശേഷം അലാറം ഇല്ലാതെ തന്നെ ഉണർന്നു. ഉടൻ കടലിൽ സർഫിംഗിന് പോയ ഫോറി കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന് ജിമ്മിൽ പോയി.
രാത്രികൾ വീഡിയോ ഗെയിമുകൾ കളിക്കാനും ഫോറി സമയം കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം സമയം ചിലവിടാനായി അവർക്കും ഉറക്കത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ പരിശീലനം നൽകുകയാണ് ഫോറി ഇപ്പോൾ. തനിക്ക് ഉറക്കം വരുന്നതായി തോന്നുമ്പോൾ ഉറക്കം വരാതിരിക്കാൻ കഫീൻ കഴിക്കുന്നുണ്ടെന്ന് ഫോറി പറയുന്നു.
വർഷങ്ങളോളം പരിശ്രമിച്ച ശേഷമാണ് ക്രമേണ ഉറക്കത്തിന്റെ ദൈർഘ്യം കുറച്ചതായി ഹോറി പറയുന്നത്. അതെ സമയം ആരോഗ്യകരമായ ജീവിതശൈലിയിൽ ഒരാൾ ആറ് മുതൽ ഒൻപത് മണിക്കൂർ വരെ ദിവസവും ഉറങ്ങണം എന്നാണ് ഡോക്ടർമാർ പറയുന്നത്.