പാലാ > നടി മിയയുടെ (ജിമി) പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) അന്തരിച്ചു. ന്യുമോണിയ രോഗബാധിതനായി ഒരാഴ്ചയായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം പാലാ കാർമൽ ആശുപത്രിയിൽ. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി (കോതമംഗലം) മറ്റൊരു മകൾ: ജിനി. മരുമക്കൾ: ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ്.