മുംബൈ: രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന, ജയസൂര്യയുടെ നൂറാമത്തെ സിനിമ ” സണ്ണി ” ആമസോൺ പ്രൈം ഒറിജിനലിൽ ഇന്ത്യയിലും 240 രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള പ്രൈം പ്രേക്ഷകരിലേക്ക് സെപ്റ്റംബർ 23 മുതൽ ആഗോള പ്രീമിയറായി എത്തും.
ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്ന് നിർമ്മിച്ച സണ്ണി ഇരുവർ ഒരുമിക്കുന്ന എട്ടാമത്തെ ചിത്രമാണ്. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം, സ്നേഹം, പണം, ഉറ്റ സുഹൃത്ത്, എല്ലാം നഷ്ടപ്പെട്ട സണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ. സസ്പെൻസും നാടകീയതയും നിറഞ്ഞ കഥാപാത്രം ഒരു നടനെന്ന നിലയിൽ ജയസൂര്യയുടെ നൂറാമത്തെ ചിത്രം വലിയ നാഴികക്കല്ലാകും.
“ഒരു വൈകാരിക പ്രതിസന്ധിയിൽ സ്വയം കണ്ടെത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സണ്ണി. തികച്ചും അപരിചിതരുമായുള്ള ആശയവിനിമയവും പെട്ടെന്നുള്ള സംഭവങ്ങളും ഇടപെടലുകളും അദ്ദേഹത്തിൻറെ പ്രതീക്ഷയും ആഹ്ലാദവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന കഥ. നടനും നിർമ്മാതാവുമായ ജയസൂര്യയും”തന്റെ ഹൃദയത്തോട് വളരെ ചേർന്നു നിൽക്കുന്ന ഒരു ചിത്രമാണ് സണ്ണിയെന്ന് സണ്ണിയുടെ നിർമ്മാതാവും എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത്ത് ശങ്കറും പറഞ്ഞു.
ലളിതമായ മനുഷ്യ വികാരങ്ങളുടെ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന സണ്ണി പോലുള്ളസിനിമയെ അവതരിപ്പിക്കാൻ ഡ്രീംസ് എൻ ബിയോണ്ടുമായി സഹകരിച്ച് പ്രദർശിപ്പിക്കുവാൻ കഴിയുന്നതിൽ ആമസോൺ പ്രൈം വീഡിയോ കണ്ടൻറ് മേധാവിയും ഡയറക്ടറുമായ വിജയ് സുബ്രഹ്മണ്യം സന്തോഷം പറഞ്ഞു.