കൊച്ചി > കേരളം തിരയുന്ന ബമ്പര്‍ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. എറണാകുളം മരട് സ്വദേശി ജയപാലനാണ് 12 കോടിയുടെ ഓണം ബമ്പര്‍ ലഭിച്ചത്. ഓട്ടോ ഡ്രൈവറായ ജയപാലന് സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്ക് ശാഖയില്‍ സമര്‍പ്പിച്ചു.സെപ്റ്റംബര്‍ 10നാണ് ടിക്കറ്റെടുത്തത്.
നേരത്തെ ദുബായില്‍ ജോലി ചെയ്യുന്ന സെയ്തലവിക്കാണ് 12 കോടി അടിച്ചതെന്ന അവകാശവാദം ഉയര്‍ന്നിരുന്നു. കോഴിക്കോടുള്ള സുഹൃത്താണ് സെയ്തലവിക്ക് വേണ്ടി ടിക്കറ്റെടുത്തത് എന്നായിരുന്നു അവകാശവാദം. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ യഥാര്‍ഥ വിജയിയെ പിന്നീട് കണ്ടെത്തുകയായിരുന്നു.