മുംബൈ: 2021 നവംബർ മുതൽ 2022 ജൂൺ വരെയുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമീന്റെ അന്താരാഷ്ട്ര ഹോം മത്സരങ്ങളുടെ സമയക്രമവും വേദികളും പ്രഖ്യാപിച്ചു. നാല് ടെസ്റ്റുകളും 14 ടി 20മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഈ കാലയളവിൽ നാട്ടിൽ കളിക്കുമെന്ന് ബിസിസിഐ തിങ്കളാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു.
ന്യൂസീലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോടാണ് ഹോം മത്സരങ്ങളിൽ ഇന്ത്യ ഏറ്റുമുട്ടുന്നത്. മത്സര വേദികളിൽ തിരുവനന്തപുരവും ഉൾപ്പെടുന്നു. ഇന്ത്യ-വെസ്റ്റ്ഇൻഡീസ് മൂന്നാം ടി20 മത്സരമാണ് തിരുവന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുക.
ഇന്ത്യ-ന്യൂസീലൻഡ്
- നവംബർ 17 – ആദ്യ ടി 20, ജയ്പൂർ
- നവംബർ 19 – രണ്ടാം ടി 20, റാഞ്ചി
- നവംബർ 21 – മൂന്നാം ടി 20, കൊൽക്കത്ത
- നവംബർ 25 മുതൽ 29 വരെ – ആദ്യ ടെസ്റ്റ്, കാൺപൂർ
- ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ – രണ്ടാം ടെസ്റ്റ്, മുംബൈ
ഇന്ത്യ-വെസ്റ്റ് ഇൻഡീസ്
- ഫെബ്രുവരി ആറ്- ആദ്യ ഏകദിനം, അഹമ്മദാബാദ്
- ഫെബ്രുവരി ഒമ്പത് – രണ്ടാം ഏകദിനം, ജയ്പൂർ
- ഫെബ്രുവരി 12 – മൂന്നാം ഏകദിനം, കൊൽക്കത്ത
- ഫെബ്രുവരി 15 – ആദ്യ ടി 20, കട്ടക്ക്
- ഫെബ്രുവരി 18 – രണ്ടാം ടി 20, വിശാഖപട്ടണം
- ഫെബ്രുവരി 20 – മൂന്നാം ടി 20, തിരുവനന്തപുരം
ഇന്ത്യ-ശ്രീലങ്ക
- ഫെബ്രുവരി 25 മുതൽ മാർച്ച് അഞ്ച് വരെ – ഒന്നാം ടെസ്റ്റ്, ബെംഗളൂരു
- മാർച്ച് അഞ്ച് മുതൽ ഒമ്പത് വരെ- രണ്ടാം ടെസ്റ്റ്, മൊഹാലി
- മാർച്ച് 13 – ആദ്യ ടി 20, മൊഹാലി
- മാർച്ച് 15 – രണ്ടാം ടി 20, ധർമ്മശാല
- മാർച്ച് 18 – മൂന്നാം ടി 20, ലക്നൗ
ഇന്ത്യ- ദക്ഷിണാഫ്രിക്ക
- ജൂൺ ഒമ്പത് – ആദ്യ ടി 20, ചെന്നൈ
- ജൂൺ 12 – രണ്ടാം ടി 20, ബെംഗളൂരു
- ജൂൺ 14 – മൂന്നാം ടി 20, നാഗ്പൂർ
- ജൂൺ 17- നാലാം ടി 20, രാജ്കോട്ട്
- ജൂൺ 19 – അഞ്ചാം ടി 20, ഡൽഹി
Read More: സന്തോഷ് ട്രോഫി ഫുട്ബോൾ: ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും
The post നാല് ടെസ്റ്റ്, 14 ടി20, മൂന്ന് ഏകദിനം; തിരുവനന്തപുരം അടക്കം വേദികൾ; ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു appeared first on Indian Express Malayalam.