Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരളം ഭരിക്കുന്നത് കമ്മീഷനടിക്കുന്ന സർക്കാർ: കെ സുധാകരൻ, വീഡിയോ കാണാം

by News Desk
September 20, 2021
in KERALA
0
കേരളം-ഭരിക്കുന്നത്-കമ്മീഷനടിക്കുന്ന-സർക്കാർ:-കെ-സുധാകരൻ,-വീഡിയോ-കാണാം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ: പിണറായി സർക്കാരിൻ്റെ വൻകിട വികസന പദ്ധതികൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ എംപി. കെ റെയിലിന് പിന്നാലെ വരുന്ന ജലപാതയടക്കമുള്ള വൻകിട പദ്ധതിയുടെ മറവിൽ കമ്മീഷനടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ സുധാകരൻ ആരോപിച്ചു. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കുക, പെട്രോൾ-പാചകവാതക വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുഡിഎഫ് നടത്തിയ കണ്ണൂർ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജലപാതയുടെ പേരിൽ വികസനമല്ല നടത്തുന്നത്, മരാമത്ത് പണിയുടെ മറവിൽ ലാഭം അടിച്ചെടുക്കുന്നതിലാണ് കണ്ണ്. പാൽ ചുരത്തുന്ന പശുവിൻ്റെ അകിടിൽ കൊതുക് കടിച്ചാലും കുടിക്കുക പാലല്ല, ചോരയാണ്. ഈ സർക്കാരും അങ്ങനെയാണ്, ഏതു തൊട്ടാലും തൊട്ടതിൻ്റെ മുകളിൽ പണമാണ് അടിച്ചുമാറ്റുന്നത്. എത്രയും മഹത്തായ സ്ഥാപനങ്ങളുടെ പ്രവർത്തിയിൽ പോലും കമ്മീഷനടിച്ച സർക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ കേന്ദ്ര ഏജൻസികൾ കയറിയിറങ്ങിയ കാലം വേറെയുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി മുണ്ടേരി ഗംഗാധരൻ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, മേയർ അഡ്വ. ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, മുസ്ലീം ലീഗ് നേതാവ് കെ പി താഹിർ, സിഎംപി നേതാവ് സുനിൽ കുമാർ, വത്സൻ അത്തിക്കൽ, ജോസ് വേലിക്കത്ത്, അഡ്വ. മനോജ് കുമാർ, സുരേഷ് ബാബു എളയാവൂർ, ഡിസിസി ജനറൽ സെക്രട്ടറി റഷീദ് കവ്വായി തുടങ്ങിയവർ പങ്കെടുത്തു.

വിജയരാഘവൻ വർഗീയ വർഗീയ വിഷം ചുരത്തുന്നു: സുധാകരൻ
നർകോട്ടിക്ക് ജിഹാദ് വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ അതിരൂക്ഷ വിമർശനവുമായി കെ സുധാകരൻ എംപി രംഗത്തെത്തി. കേരളത്തിൽ വർഗീയ വിഷം ചുരത്തുന്ന ഏറ്റവും വലിയ വർഗീയവാദിയാണ് എ വിജയരാഘവനെന്ന് സുധാകരൻ കുറ്റപ്പെടുത്തി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത നേതാക്കളുടെ യോഗം വിളിച്ചു ചേർത്തത് വർഗീയത വളർത്താനാണെന്ന എ വിജയരാഘവൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.

വിജയരാഘവനെപ്പോലുള്ള ശിഖണ്ഡികളെ മുൻനിർത്തിയാണ് സിപിഎം യുദ്ധം ചെയ്യുന്നത്. സർക്കാർ ചെയ്യേണ്ട ഉത്തരവാദിത്തമാണ് കോൺഗ്രസ് നിറവേറ്റുന്നത്. കോൺഗ്രസ് നേതാക്കൾ മതനേതാക്കളെ കണ്ടതിനു ശേഷമാണ് മന്ത്രി വാസവൻ ബിഷപ്പിനെ സന്ദർശിച്ചതെന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ ആരു നടത്തിയാലും കോൺഗ്രസ് മാത്രമല്ല, യോഗത്തിൽ പങ്കെടുത്ത മുഴുവൻ സംഘടനകളും എതിർക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സുധാകരൻ പറഞ്ഞു.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂകണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂ

Previous Post

75 ലക്ഷം സ്വന്തമാക്കിയത് ഈ ഭാഗ്യവാൻ; ഇവർ മറ്റ് വിജയികൾ, വിന്‍ വിന്‍ നറുക്കെടുപ്പ് ഫലം

Next Post

കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ സെറ്റില്‍ സര്‍പ്രൈസ് അതിഥിയായി അനുരാഗ് കശ്യപ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കുഞ്ചാക്കോ-ബോബന്‍-ചിത്രത്തിന്റെ-സെറ്റില്‍-സര്‍പ്രൈസ്-അതിഥിയായി-അനുരാഗ്-കശ്യപ്

കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ സെറ്റില്‍ സര്‍പ്രൈസ് അതിഥിയായി അനുരാഗ് കശ്യപ്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.