കുഞ്ചാക്കോ ബോബന്, അരവിന്ദ് സ്വാമി എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന ‘ഒറ്റ്’ സിനിമയുടെ ലൊക്കേഷനില്‍ സര്‍പ്രൈസ് അതിഥിയായി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. നായിക ഇഷാ റേബയുടെ ക്ഷണപ്രകാരമാണ് കശ്യപ് സെറ്റിലെത്തിയത്. ശേഷം ക്രൂ അംഗങ്ങള്‍ക്കൊപ്പം ചിത്രമെടുത്ത ശേഷമാണ് അനുരാഗ് മടങ്ങിയത്
ചിത്രത്തില്‍ ജാക്കി ഷ്രോഫും മുഖ്യവേഷത്തിലെത്തുന്നുണ്ട്. മലയാളത്തില്‍ ‘ഒറ്റ്’ ആയും തമിഴകത്ത് ‘രണ്ടകം’ എന്ന പേരിലും ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. ‘തീവണ്ടി’ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി പി ഫെല്ലിനിയാണ് സംവിധാനം. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാവുന്നതായാണ് റിപ്പോര്‍ട്ട്.
ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സജീവാണ്. ദി ഷോ പീപ്പിള്ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്ന് ഒറ്റ് നിര്‍മ്മിക്കുന്നു. എ എച്ച് കാശിഫാണ് സംഗീതം. വിജയ് -ഛായാഗ്രാഹണം, എഡിറ്റിങ്ങ് അപ്പു ഭട്ടതിരി.