തിരുവന്തപുരം > ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍ നടക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന് അറിയിച്ചു. ടൂര്‍ണമെന്റിന്റെ മത്സരക്രമം വൈകാതെ പ്രഖ്യാപിക്കും. മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലാകും മത്സരം. കേരള യുനൈറ്റഡ് എഫ്സിയുടെ ഹോം ഗ്രൗണ്ടാണിത്.
ഇന്ത്യ—വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇതിനായി ഒരുക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നു വീതം ടി20, -ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതില്‍ ഫെബ്രുവരി 20ന് നടക്കുന്ന അവസാന ടി 20 മത്സരത്തിനാകും ഗ്രീന്‍ഫീല്‍ഡ് വേദിയാവുക.