കോണ്‍ഗ്രസ് ശ്രമിക്കുന്നത് വര്‍ഗീയത വളര്‍ത്താനെന്ന സി പി എം ആക്ടിംഗ് സെക്രട്ടറി വിജരാഘവന്‍റെ പരാമര്‍ശത്തിന് മറുപടി പറയവേയാണ് സുധാകരൻ സിപിഎം നേതാവിനെ വർഗീയവാദിയെന്ന് വിശേഷിപ്പിച്ചത്. ഏറ്റവും വലിയ വര്‍ഗീയ വാദി എ വിജയരാഘവനാണെന്ന് പറയേണ്ടി വരുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. ഇന്നത്തെ മത മേലധ്യക്ഷന്മാരുടെ യോഗം കെ പി സി സിയുടെ ഇടപെടലിന്‍റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read :
വർഗീയ വിഷം ചുരത്തുന്ന ഏറ്റവും വലിയ വർഗീയ വാദിയാണ് അദ്ദേഹമെന്ന് പറയേണ്ടിവരും. വിജയരാഘവനെ പോലത്തെ നേതാക്കന്മാരെ മുന്നിൽ നിർത്തി, ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുകയല്ലേ എന്നും കെ സുധാകരൻ ചോദിച്ചു. ഇത് ശരിയാണോ എന്ന് പരിശോധിക്കണം. കോൺഗ്രസ് വിളിച്ചു ചേർക്കുന്ന മത സൗഹാർദ യോഗത്തിൽ എല്ലാ മത -സമുദായ നേതാക്കളും പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ലൗജിഹാദ്, നർക്കോട്ടിക് ജിഹാദ് പ്രവർത്തനങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.
സർക്കാർ പ്രശ്നം പരിഹരിച്ചെന്ന് പറയുമ്പോഴും മതമേലധ്യക്ഷന്മാരില്‍ നിന്ന് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാവുകയാണ്. അതുകൊണ്ട് തന്നെ പ്രശ്‌നം പരിഹരിച്ചു എന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പില്ലെന്നും സുധാകരൻ പറഞ്ഞു.
Also Read :
കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും കഴിഞ്ഞ ദിവസം മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ചിരുന്നു. വര്‍ഗീയത വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്നായിരുന്നു വിജയരാഘവന്‍റെ ആരോപണം ഈ സാഹചര്യത്തിലാണ് കെ സുധാകരന്‍റെ പ്രതികരണം.
Also Read :
അതിനിടെ വിജയരാഘവന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. പാര്‍ട്ടി സെക്രട്ടറി ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്നായിരുന്നു വി ഡി സതീശന്‍ പരിഹസിച്ചത്. എ വിജയരാഘവന് ഇപ്പോഴത്തെ വിവാദങ്ങളില്‍ സ്വന്തമായി ഒരഭിപ്രായമില്ല. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കുറേക്കാലം കൂടി തുടരട്ടേ എന്ന നയമാണ് സിപിഐഎമ്മിന്‍റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു.