ലൗ ജിഹാദ് പുതിയൊരു കാര്യമല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ മത പരിവര്‍ത്തനം ചെയ്യുന്നത് ക്രസ്ത്യന്‍ മിഷണറിമാരാണ്. സത്യം തുറന്നു പറയുമ്പോള്‍ എന്നെ വര്‍ഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ഒരു പെണ്ണിനെ പ്രണയിച്ചോ മറ്റേതെങ്കിലും രീതിയിലോ മുസ്ലീങ്ങള്‍ കൊണ്ടു പോയി എങ്കില്‍ ഒന്നിനു പകരം ഒരു നൂറെണ്ണത്തെയാണ് ക്രിസ്ത്യാനികള്‍ കൊണ്ട് പോകുന്നത്. എന്തുകൊണ്ട് അത് ആരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി ചോദിച്ചു.
‘ഇടുക്കി ജില്ലയില്‍ കീരത്തോട് ശാഖയിലെ ശാഖ സെക്രട്ടറിയുടെ മകള്‍ സൗമ്യ ഇസ്രയേലില്‍ നേഴ്സായി ജോലിക്കു പോയി അവിടെ നിന്നും ക്രിസ്ത്യന്‍ ചെറുക്കനുമായി പ്രണയത്തിലായി. വിവാഹം കഴിച്ചു. എന്നാല്‍ പാലസ്തീന്റെ മീസൈല്‍ ആക്രമണത്തില്‍ സൗമ്യ മരിച്ചു. അവളെ നാട്ടില്‍ കൊണ്ടുവന്ന് പള്ളിയിലാണ് സംസ്‌ക്കരിച്ചതെന്നും കഥ ഉദ്ധരിച്ചുകൊണ്ട് വെള്ളാപ്പള്ളി പറഞ്ഞു. ദീപികയുടെ തലപ്പത്തിരുന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ പറഞ്ഞത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണെന്നും വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സ് അല്ല, ഒരു മുതിര്‍ന്ന വൈദികന്റെ ഭാഗത്ത് നിന്നാണ് ഈഴവര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പണം കൊടുത്തും മതംമാറ്റം നടത്തുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യൻ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതംമാറ്റം നടത്തുന്നത്. മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്. മുസ്ലീമുകൾ പണം കൊടുത്ത് മതം മാറ്റാൻ ഒരുമ്പെടുന്നില്ല. എന്നാല്‍ പണം കൊടുത്തുള്ള മതംമാറ്റം എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇസ്രായേലില്‍ മരിച്ച സൗമ്യ ഈഴവ സമുദായത്തിൽപ്പെട്ട സ്ത്രീയായിരുന്നു. എന്നാല്‍ സംസ്കാരം നടന്നത് പള്ളിയില്‍ വെച്ചാണ്.
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശവും വെള്ളാപ്പള്ളി തള്ളി. മയക്കുമരുന്നിന്റെ പേരില്‍ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. നാട്ടിലെ സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ എല്ലാം മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ട്. മുസ്ലിം സമുദായത്തെ മാത്രം അതിന്റെ പേരില്‍ കുറ്റം പറഞ്ഞത് ശരിയല്ലായെന്നാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.’പത്തിന് നൂറാണ് ക്രിസ്ത്യാനികളുടെ രീതി’; വൈദികപട്ടം എന്തിനുമുളള ലൈസന്‍സ് അല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
എന്തായാലും, വിവാദ പ്രസ്താവന സമുദായ നേതാക്കളുടെ എതിർപ്പ് രൂക്ഷമായതോടെ പരാമർശം പിൻവലിച്ചു ഫാദർ റോയ് മാപ്പപേക്ഷിച്ചു.