ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ക്യാപ്റ്റൻ സ്ഥാനം രാജി വയ്ക്കുമെന്ന് വിരാട് കോഹ്ലി.
“ആർസിബിയുടെ ക്യാപ്റ്റനെന്ന നിലയിൽ ഇത് എന്റെ അവസാന ഐപിഎൽ ആയിരിക്കും. എന്റെ അവസാന ഐപിഎൽ ഗെയിം കളിക്കുന്നതുവരെ ഞാൻ ഒരു ആർസിബി കളിക്കാരനായി തുടരും. എന്നിൽ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ആർസിബി ആരാധകർക്കും ഞാൻ നന്ദി പറയുന്നു, ”ആർസിബി പുറത്തിറക്കിയ വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
അടുത്ത മാസം നടക്കുന്ന ഐസിസി ടി 20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി 20 ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുമെന്ന് കോഹ്ലി വ്യാഴാഴ്ച നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Read More: ലോകകപ്പിന് ശേഷം ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി
The post ഈ ഐപിഎല്ലിന് ശേഷം റോയൽ ചലഞ്ചേഴ്സ് കാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുമെന്ന് വിരാട് കോഹ്ലി appeared first on Indian Express Malayalam.















