തിരുവനന്തപുരം
ജാതി മത വിഭാഗങ്ങളെ ഒരുമിപ്പിച്ച് നിർത്താനുള്ള അസാധാരണ ശേഷി മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി പറഞ്ഞു. കെ കരുണാകരന്റെ ശൈലിയാണിത്. അച്ചടക്കം എല്ലാവർക്കും ബാധകമാണ്. കോൺഗ്രസിന്റെ ഭരണഘടനതന്നെ സെമി കേഡർ ആണ്. എന്നാൽ, പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നത്. കോൺഗ്രസിന് പാർട്ട് ടൈം ജോലിക്കാരെ വേണ്ട. ശീലങ്ങൾ മാറണം. തെരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർഥിയെ പാരവയ്ക്കുന്ന ആളുകൾ പാർടിക്ക് വേണ്ടെന്നും ഡിസിസി ശിൽപ്പശാലയിൽ മുരളീധരൻ പറഞ്ഞു.