ബെംഗളൂരു> കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഹിന്ദു മഹാ സഭാ സെക്രട്ടറി ദര്മേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നടന്ന പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ കൊല്ലുമെന്ന തരത്തില്‍ ഭീഷണി മുഴക്കിയതിനാണ് അറസ്റ്റ്. മൈസൂരുവില്‍ ക്ഷേത്രം പൊളിച്ചത് സംബന്ധിച്ചായിരുന്നു ഹിന്ദു മഹാ സഭാ നേതാവിന്റെ ഭീഷണി. ‘ ഞങ്ങള്‍ ഗാന്ധിയെ പോലും വെറുതെ വിട്ടിട്ടില്ല .അതിനാല്‍ ഞങ്ങളെ സംബന്ധിച്ച് നിങ്ങള്‍ ഒന്നുമല്ല. ഗാന്ധിയെ കൊന്ന ഞങ്ങള്‍ അതേ കാര്യം നിങ്ങളോട് ചെയ്യില്ലെന്നാണോ കരുതിയിരിക്കുന്നത്’- ദര്മേന്ദ്ര പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ ബിജെപിക്കെതിരെ ഹിന്ദുമഹാസഭ മത്സരിക്കും. മൈസൂരുവിലെ 800 വര്‍ഷം പഴക്കമുള്ള ക്ഷേത്രം സുപ്രീം കോടതി
വിധിയെത്തുടര്‍ന്ന് പൊളിച്ചത് ബിജെപിക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണെന്നും ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ത്തു.