തൃപ്പൂണിത്തുറ > ന്യൂഡൽഹി സംഗം കലാഗ്രൂപ്പ് സംഘടിപ്പിച്ച 39–-ാമത് ദേശീയ സംഗീതമത്സരത്തിൽ മൂന്ന് മലയാളി ഗായികമാർക്ക് പുരസ്കാരം. സീനിയർ ചലച്ചിത്രഗാന വിഭാഗത്തിൽ ഗായത്രി രാജീവ്, സബ് ജൂനിയർ ലളിതഗാന വിഭാഗത്തിൽ ആർ ശ്രേയ എന്നിവർ ഒന്നാംസ്ഥാനവും സബ് ജൂനിയർ ചലച്ചിത്രഗാന വിഭാഗത്തിൽ നവമി എസ് നായർ രണ്ടാംസ്ഥാനവും നേടി.
ഗായത്രി രാജീവ് ഐഐടി ഭുവനേശ്വറിലെ എംടെക് വിദ്യാർഥിനിയാണ്. കൊച്ചിയിൽ കേരള മാരിടൈം ബോർഡിലെ ചീഫ് മെക്കാനിക്കൽ എൻജിനിയർ പി വി രാജീവ്മോന്റെയും സോണിയയുടെയും മകളാണ്. രാജഗിരി ക്രിസ്തുജയന്തി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയായ ആർ ശ്രേയ ഐഒസിയിലെ അസി. രൂപേഷ് ചന്ദ്രന്റെയും ഡയറ്റീഷനായ രശ്മി രൂപേഷിന്റെയും മകളാണ്. തിരുവാണിയൂർ കൊച്ചിൻ റിഫൈനറീ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയായ നവമി എസ് കുമാർ ബിപിസിഎൽ കൊച്ചിൻ റിഫൈനറി ഉദ്യോഗസ്ഥനായ സന്തോഷ് കുമാറിന്റെയും ഇടക്കൊച്ചി കോ–-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥ ഇ ടി റീനുവിന്റെയും മകളാണ്.
28 സംസ്ഥാനങ്ങളിൽനിന്ന് എണ്ണൂറോളം ഗായകരാണ് മത്സരത്തിൽ പങ്കെടുത്തത്. സമാപന ചടങ്ങിൽ സംഗീതജ്ഞരായ സോനു നിഗം, പങ്കജ് ഉദാസ്, ഹൻസ് രാജ്, പീനാസ് മസ്സാനി, പമീല ജയിൻ, രവീന്ദ്ര മിശ്ര ഉവി എന്നിവർക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചു.