തിരുവനന്തപുരം> കള്ളപ്പണം വെളുപ്പിക്കലിന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെയാണ് അന്വേഷണം. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്എച്ച്ഒ സുരേഷ്കുമാർ, എഎസ്ഐ ജേക്കബ്, സിപിഒ ജ്യോതി ജോർജ്, കൊടകര എസ്എച്ച്ഒ അരുൺ ഗോപാലകൃഷ്ണൻ എന്നിവരുടെ ഇടപാടുകൾ സംശയകരമെന്നാണ് ഇഡി കണ്ടെത്തിയത്.
ഇവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടർ പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും കത്ത് നൽകി.സംസ്ഥാന പൊലീസിലെ പല ഉദ്യോഗസ്ഥരും അനധികൃതമായി സ്വത്തുക്കൾ സമ്പാദിക്കുന്നതായി ഇഡിക്ക് പരാതി ലഭിച്ച സാഹചര്യത്തിലാണ് വിവരം ആവശ്യപ്പെട്ടത്.