Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘മിക്ക മന്ത്രിമാര്‍ക്കും ഭരണപരിചയം പോര’, മെച്ചപ്പെടുത്താൻ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍

by News Desk
September 18, 2021
in KERALA
0
‘മിക്ക-മന്ത്രിമാര്‍ക്കും-ഭരണപരിചയം-പോര’,-മെച്ചപ്പെടുത്താൻ-തിങ്കളാഴ്ച-മുതല്‍-ക്ലാസുകള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ ഭരണപരിചയം കുറഞ്ഞ മന്ത്രിമാർക്ക് പരിശീലനം നൽകുന്നു.സെപ്റ്റംബർ 20, 21, 22 തീയതികളിൽ നിന്നായി ദിവസേനെ മൂന്നു ക്ലാസുകളാണ് മന്ത്രിമാർക്ക് വേണ്ടി നൽകുന്നത്. രാവിലെ 9.30 മുതൽ ഒരുമണിക്കൂർ വീതമുള്ള മൂന്ന് ക്ലാസുകളാണ് പരിശീലനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റാണ് (ഐഎംജി) മന്ത്രിമാരെ പഠിപ്പിക്കുക. മന്ത്രിമാർക്ക് ആവശ്യമായ ഭരണ പരിചയം പോരെന്നും പരിശീലനം നൽകണമെന്നും ഐഎംജി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സർക്കാരിന്റെ നൂറ് ദിനത്തിനിടെ നടത്തിയ പ്രവർത്തനത്തിനിടെയാണ് മന്ത്രിമാർക്ക് ഭരണപരമായ കാര്യങ്ങളിൽ അവഗാഹം കുറവാണെന്ന് കണ്ടെത്തിയത്. വിഷയങ്ങൾ പഠിച്ച് വേണ്ടരീതിയിൽ കൃത്യമായി നടപ്പിലാക്കുന്നതിലും ഫയലുകൾ കാലതാമസം കൂടാതെ കൈകാര്യം ചെയ്യുന്നതിലും മന്ത്രിമാർ പിന്നിലാണെന്ന് ഐഎംജി സർക്കാരിന് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

ഓഗസ്റ്റ് 30നാണ് ഇതുസംബന്ധിച്ച പ്രൊപ്പോസൽ ഐ.എം.ജി ഡയറക്ടർ സർക്കാരിന് സമർപ്പിച്ചത്. നിർദ്ദേശം പരിഗണിച്ച് സെപ്റ്റംബർ ഒന്നിലെ മന്ത്രിസഭായോഗം പരിശീലന പരിപാടിക്ക് അംഗീകാരം നൽകുകയും ഉത്തരവ് ഇറക്കുകയും ചെയ്തു. ഈ ഉത്തരവ് പ്രകാരം 20 മുതൽ 22 വരെ മൂന്ന് ദിവസങ്ങളിലായി മന്ത്രിമാർക്ക് ക്ലാസുകൾ നൽകും.

ഭരണ സംവിധാനത്തെ പരിചയപ്പെടൽ, ദുരന്തകാലത്തെ നേതൃവെല്ലുവിളികൾ, ടീം ലീഡറായി എങ്ങനെ മന്ത്രിക്ക് പ്രവർത്തിക്കാം, പരിവർത്തനത്തിനുള്ള ഉപാധിയായി ഇ-ഗവേണൻസ് ഉപയോഗിക്കൽ, മന്ത്രിയെന്ന നിലയിൽ എങ്ങനെ കാര്യക്ഷമത വർധിപ്പിക്കാം, പദ്ധതി നിർവഹണത്തിലെ വെല്ലുവിളികൾ, സമൂഹമാധ്യങ്ങളിലെ അപകടങ്ങളും സാധ്യതകളും തുടങ്ങിയവയൊക്കെയാണ് മന്ത്രിമാർക്ക് നൽകുന്ന ക്ലാസുകൾ.

ഓൺലൈൻ ഓഫ്​ലൈൻ ക്ലാസുകളായി നടത്തുന്ന പരിശീലനം 22ന് ഉച്ചയോടെ അവസാനിക്കും. ഇതിന് മുമ്പ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്ക് ഐഎംജിയിൽ പരിശീലനം നൽകിയിരുന്നു. എന്നാൽ അത് ഒരു ദിവസത്തേക്ക് മാത്രമായിരുന്നു. ഇത്രയും ദീർഘവും സമയക്രമവും വിഷയങ്ങളും ഉൾക്കൊള്ളിച്ച് വിശദമായി പരിശീലനം നൽകുന്നത് മന്ത്രിമാരുടെ പ്രവർത്തനം ഉദ്ദേശിച്ച തരത്തിൽ ഉയർന്നിട്ടില്ലെന്ന് കണ്ടാണെന്ന് വ്യക്തം.

content highlights:study class organized for state ministers

Previous Post

കേന്ദ്രം സെസ്‌ കുറയ്‌ക്കാതെ ഇന്ധനവില കുറയില്ല; മോഡി സർക്കാരിന്റേത്‌ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം: മന്ത്രി കെ എൻ ബാലഗോപാൽ

Next Post

തെറ്റിദ്ധരിപ്പിക്കരുത്, ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല: ധനമന്ത്രി ബാലഗോപാല്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തെറ്റിദ്ധരിപ്പിക്കരുത്,-ജിഎസ്ടിയില്‍-ഉള്‍പ്പെടുത്തിയാല്‍-ഇന്ധനവില-കുറയില്ല:-ധനമന്ത്രി-ബാലഗോപാല്‍

തെറ്റിദ്ധരിപ്പിക്കരുത്, ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല: ധനമന്ത്രി ബാലഗോപാല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.