ചെരിപ്പ് പോയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ സിസിടിവിയുടെ സഹായത്തോടെ ‘മോഷ്ടാവിനെ’ തിരിച്ചറിയുകയും തൊണ്ടിമുതൽ വീണ്ടെടുക്കയും ചെയ്തു. പക്ഷേ, ‘മോഷ്ടാവിനെ’ പിടികൂടാൻ ഇവർക്ക് കഴിഞ്ഞില്ല. കഴിഞ്ഞദിവസം ശബരിമല സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
Also Read :
ശബരിമല സന്ദര്‍ശനത്തിന് പോകുന്ന വഴി ഐജി എരുമേലി വലിയമ്പലത്തില്‍ കയറിയപ്പോൾ നടപ്പന്തലിലാണ് ചെരിപ്പ് അഴിച്ചുവെച്ചത്. എന്നാൽ തിരിച്ച് വന്ന് ചെരിപ്പിടാൻ നോക്കുമ്പോൾ സ്ഥലത്ത് ചെരിപ്പ് കാണാനില്ലായിരുന്നു. കാണാതായ ചെരിപ്പ് അന്വേഷിച്ച് നടന്ന ഐജി വിഷയം സി ഐ മനോജ് മാത്യുവിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
ഉന്നത ഉദ്യോഗസ്ഥന്‍റെ ചെരിപ്പ് കാണാതായെന്ന് മനസിലായതോടെ പോലീസ് സംഘം അന്വേഷണം ഊർജ്ജിതമാക്കുകയും ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് ‘മോഷ്ടാവ്’ ആരെന്ന് വ്യക്തമാകുന്നത്.
Also Read :
നടപ്പന്തലില്‍ അഴിച്ച് വച്ച ചെരിപ്പാണ് കാണാതായത്. ചെരിപ്പ് കാണാതെ അന്വേഷിച്ച ഐജി വിഷയം സി ഐ മനോജ് മാത്യുവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ക്ഷേത്രത്തിലും പരിസരത്തും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതലും കള്ളനേയും കണ്ടെത്തിയത്.
നടപ്പന്തലിലെത്തിയ ഒരു തെരുവുനായ ആയിരുന്നു ഐജിയുടെ ചെരിപ്പുമായി കടന്ന് കളഞ്ഞത്. പരിശോധനയിൽ ഗോപുരത്തിന്‍റെ സമീപത്തുള്ള മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ ചെരിപ്പ് കണ്ടെത്താനും കഴിഞ്ഞു. തൊണ്ടിമുതൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
Also Read :
സുരക്ഷയുടെ ഭാഗമായി ആധുനിക സജ്ജീകരങ്ങളോട് കൂടിയ 36 സിസിടിവി ക്യാമറകളാണ് എരുമേലിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ആധുനിക സജ്ജീകരങ്ങളോട് കൂടിയുള്ളതാണ് ക്യാമറകൾ.