കൊച്ചി
ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽനിന്ന് ബീഫ് ഒഴിവാക്കിയതും ഡെയറി ഫാം അടച്ചുപൂട്ടിയതും ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി. കവരത്തി സ്വദേശി ആർ അജ്മലാണ് ഹർജി നൽകിയിരുന്നത്.
ഉച്ചഭക്ഷണത്തിലെ വിഭവങ്ങൾ തീരുമാനിക്കാൻ അധികാരമുണ്ടെന്ന് ജില്ലാ ഭരണനേതൃത്വം അറിയിച്ചു. ദ്വീപിൽ ബീഫ് സുലഭമാണെന്നും മറ്റു ചില പ്രോട്ടീൻവിഭവങ്ങൾ ഉൾപ്പെടുത്തിയെന്നും ബീഫ് ഉൾപ്പെടുത്താൻ ചില പ്രായോഗികവിഷമത ഉണ്ടെന്നും ഭരണനേതൃത്വം അറിയിച്ചു. ഡെയറി ഫാം പ്രതിവർഷം ഒരുകോടി നഷ്ടത്തിലായതിനാലാണ് അടച്ചുപൂട്ടിയതെന്നും വിശദീകരിച്ചു. ഭരണനേതൃത്വത്തിന് തീരുമാനമെടുക്കാൻ അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് ഹർജി തള്ളിയത്.