Also Read:
ജോസഫ് പക്ഷം നേതാവിന്റെ കൂറുമാറ്റത്തോടെ നഗരസഭയിൽ കേവല ഭൂരിപക്ഷമില്ലാതെ യുഡിഎഫ് അംഗങ്ങളുടെ എണ്ണം 12 ആയി. എൽഡിഎഫ് അംഗങ്ങളുടെ എണ്ണം 15 ആയി. ബിജെപിക്ക് എട്ട് അംഗങ്ങൾ നഗരസഭയിൽ ഉണ്ട്. മാത്യു ജോസഫിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കേരളാ കോൺഗ്രസ് വ്യക്തമാക്കി. രണ്ട് അംഗങ്ങളിൽ ഒരാൾ കൂറുമാറിയാൻ നിയമം ബാധകമാകില്ലെന്നാണ് എൽഡിഎഫിന്റെ വാദം.
മാത്യു ജോസഫിന്റെ കൂറുമാറ്റത്തോടെ നഗരസഭയ്ക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള യുഡിഎഫിന്റെ നീക്കത്തിനാണ് തിരിച്ചടി ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. മാത്യുവിനെ കൂടാതെ, യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റും ടൗൺ സര്‍വ്വീസ് സഹകരണ ബോര്‍ഡ് മെമ്പറുമായ വി ടി രാജീവ്, ജോസഫ് വിഭാഗം പ്രവര്‍ത്തകരായ പൗലോസ്, മാത്യൂസ് എന്നിവരും സിപിഎമ്മിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എം മണിയുടെ നേതൃത്വത്തിലാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
Also Read:
അതേസമയം, അമ്പത് വര്‍ഷം യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന കീഴൂർ സർവീസ് സഹകരണ ബാങ്കിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. വൈക്കം അസിസ്റ്റന്റ് രജിസ്ട്രാർ ജോസഫിന്റെ അധ്യക്ഷതയിലാണ് അവിശ്വാസ പ്രമേയം ചർച്ചയ്‍ക്കെടുത്തത്. ചർച്ചയിൽ പ്രസിഡന്റ് ജോജി അലക്സ് നേതൃത്വം നൽകുന്ന പതിമൂന്നംഗ യുഡിഎഫ് ഭരണസമിതിക്കെതിരെ കേരള കോൺഗ്രസ് എമ്മിന്റെയും സിപിഐഎമ്മിന്റെയും ഉൾപ്പെടെ എട്ട് അംഗങ്ങൾ ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ് കടമ്പൻകുഴി അവതരിപ്പിച്ച അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ തുടർച്ചയായ 50 വർഷക്കാലം ഭരണം നടത്തി വരുന്ന ബാങ്കിൽ നിന്ന് യുഡിഎഫ് പുറത്തായി. ജോസഫ് ഗ്രൂപ്പിന് രണ്ട് അംഗങ്ങളുള്ള ബാങ്കിൽ ഒരാൾ കൂടി കേരള കോൺഗ്രസ് എമ്മിന് ഒപ്പം അവിശ്വാസത്തെ പിന്തുണച്ചു.