കൊച്ചി > ആലപ്പുഴ കോടതിയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് കീഴടങ്ങാന് സെസിയോട് കോടതി നിര്ദേശിച്ചു. കീഴടങ്ങിയില്ലെങ്കില് അറസ്റ്റ് ചെയ്യാമെന്നും ജസ്റ്റിസ് വി ഷിര്സി ഉത്തരവില് വ്യക്തമാക്കി.
പ്രതിക്ക് 2019 മുതൽ ബാർ അസോസിയേഷൻ മെമ്പർഷിപ്പുണ്ട്. ലൈബ്രേറിയനായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിരുന്നു. മെമ്പർഷിപ് രേഖകൾ കാണാനില്ല. ക്രിമിനൽ കേസുകളിൽ ഹാജരായ പ്രതി, അഞ്ചു കേസുകളിൽ കമീഷണറായിപോയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
നിയമപഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തു. മറ്റൊരാളുടെ നമ്പർ ഉപയോഗിച്ച് അംഗത്വം നേടിയെന്നും ആരോപണമുണ്ട്. കോടതി നിർദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ അന്വേഷക ഉദ്യോഗസ്ഥന് നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.