ന്യൂഡൽഹി
വിരാട് കോഹ്-ലി ട്വന്റി–20 ക്യാപ്റ്റൻസ്ഥാനം ഒഴിയുന്നു. ഒക്ടോബറിൽ നടക്കുന്ന ലോകകപ്പിനുശേഷം ക്യാപ്റ്റൻസ്ഥാനം ഒഴിയുമെന്ന് കോഹ്-ലി ട്വിറ്ററിൽ കുറിച്ചു. കളിക്കാരനായി ടീമിലുണ്ടാകുമെന്നും മുപ്പത്തിമൂന്നുകാരൻ പറഞ്ഞു. ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായി തുടരും.
ഏകദിന, ട്വന്റി–20 ടീമിന്റെ വെെസ് ക്യാപ്റ്റനായ രോഹിത് ശർമ പുതിയ ക്യാപ്റ്റനായേക്കും. ‘കഴിഞ്ഞ 8–9 വർഷമായി ഞാൻ മൂന്ന് വിഭാഗം ക്രിക്കറ്റും കളിക്കുന്നു. 5–6 വർഷമായി ക്യാപ്റ്റനുമാണ്. ജോലിഭാരം കൂടുതലാണ്. അത് പരിഗണിച്ചാണ് ഈ തീരുമാനം. ക്യാപ്റ്റനെന്ന രീതിയിൽ പറ്റാവുന്നതൊക്കെ ചെയ്തു. ഒരു ബാറ്റ്സ്മാനായി ഈ ടീമിനൊപ്പമുണ്ടാകും– കോഹ്-ലി കുറിച്ചു.
മഹേന്ദ്ര സിങ് ധോണിയുടെ പകരക്കാരനായാണ് കോഹ്-ലി ക്യാപ്റ്റൻസ്ഥാനം ഏറ്റെടുക്കുന്നത്. 45 മത്സരങ്ങളിൽ 27 എണ്ണത്തിൽ ജയിച്ചു. 14 തോൽവി.ഒക്ടോബർ 23നാണ് ലോകകപ്പ് തുടങ്ങുന്നത്.















