സോൾ
ആദ്യമായി ട്രെയിനിൽനിന്ന് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ. ട്രെയിനിൽനിന്ന് മിസൈൽ പരീക്ഷിക്കാൻ വർഷാദ്യം രൂപീകരിച്ച റജിമെന്റാണ് പരീക്ഷണം നടത്തിയതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ട് മിസൈലാണ് ട്രെയിൻ കംപാർട്ട്മെന്റിൽ സ്ഥാപിച്ച പാഡിൽനിന്ന് വിക്ഷേപിച്ചത്. ഇവ 800 കിലോമീറ്റർ അകലെ കടലിലെ ലക്ഷ്യസ്ഥാനത്ത് വിജയകരമായി പതിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.