വിരാട് കോഹ്ലി ഇന്ത്യയുടെ ട്വന്റി 20 നായക പദവി ഒഴിയുന്നു. ട്വന്റി20 ലോകകപ്പിനുശേഷം താന്‍ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്ന് കോലി ട്വീറ്റ് ചെയ്തു. ട്വന്റി20 ടീമില്‍ ബാറ്റ്സ്മാനായി തുടരും. ഏകദിന- ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കി.
ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം കുറിച്ചു. തീരുമാനമെടുക്കും മുന്‍പ് രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും കൂടിയാലോചിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെയും സെക്രട്ടറി ജയ് ഷായെയും സെലക്ടര്‍മാരെയും ഈ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും കോലി പറഞ്ഞു.