അതേസമയം സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല ഇന്ത്യൻ പാർലമെന്റിൽ അംഗമായ ഒരാളെ പോലീസ് സല്യൂട്ട് ചെയ്യണം. സുരേഷ് ഗോപിക്ക് മാത്രം സല്യൂട്ട് നിഷേധിക്കേണണ്ട കാര്യമില്ല. ഇതിൽ പ്രോട്ടോക്കോളുണ്ടോ എന്നൊക്കെ ചോദിച്ചാൽ വാദപ്രതിവാദം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നാട്ടിലെ എംപിയാണ് കൊടിക്കുന്നിൽ സുരേഷ്. അദ്ദേഹം എനിക്കൊരു സഹോദരനെപ്പോലെയാണ്. അദ്ദേഹത്തെ പോലീസുകാർ സല്യൂട്ട് ചെയ്യണ്ടേ? വേണമല്ലോ. അദ്ദേഹവും ഞാനും രണ്ട് കക്ഷിയാണ്. പാർട്ടി നോക്കിയല്ല സല്യൂട്ട് ചെയ്യേണ്ടത്. അങ്ങനെയൊരു ഈഗോ പോലീസുകാർ മനസിൽ കൊണ്ടുനടക്കരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഒല്ലൂർ എസ്ഐയെക്കൊണ്ടാണ് സുരേഷ് ഗോപി നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചത്. മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടം ഉണ്ടായ പുത്തൂരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. “ഞാൻ ഒരു എംപിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം.” എന്നാണ് പോലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപി പറഞ്ഞത്.