ഈ വർഷം അവസാനം നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം അടുത്ത വർഷത്തേക്ക് നീട്ടിവച്ചു. കോവിഡ് വ്യാപനത്തെത്തുടർന്നുള്ള ക്വാറന്റൈൻ ചട്ടങ്ങൾ കാരണൻം ക്രിക്കറ്റ് കലണ്ടറിലെ മത്സരങ്ങളുടെ സമയക്രമം പാലിക്കാനാവാത്ത സാഹചര്യത്തിലാണ് നടപടി.
ലോകകപ്പ് സൂപ്പർ ലീഗിന്റെ ഭാഗമായി മൂന്ന് ഏകദിനങ്ങൾ കളിക്കാൻ ഇന്ത്യയ്ക്ക് 14 ദിവസം ക്വാറന്റൈനിൽ ചിലവഴിക്കേണ്ടി വരുമായിരുന്നു.
അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം ഇന്ത്യയുമായുള്ള മത്സരം നടക്കുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് (എൻഇസെഡ്സി) വക്താവ് സ്ഥിരീകരിച്ചു. അതേസമയം ന്യൂസിലൻഡിന്റെ നവംബറിലെ ഇന്ത്യൻ പര്യടനം മാറ്റമില്ലാതെ നടക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ടി 20കളുമാണ് പര്യടനത്തിലുള്ളത്.
ബംഗ്ലാദേശ്, നെതർലാന്റ്സ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമായിള്ള മത്സരത്തിന് ന്യൂസിലാൻഡ് ആതിഥേയത്വം വഹിക്കുന്നുണ്ട്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന വനിതാ ലോകകപ്പിനും ന്യൂസീലൻഡ് വേദിയാവും.
Read More: കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയാല്‍ ട്രിപ്പിള്‍ സെഞ്ചുറി വരെ പിറക്കും: കപില്‍ ദേവ്
ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടെസ്റ്റുകൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്.
“നീണ്ട ശൈത്യകാലത്ത് തിരിച്ചുവരുന്ന കളിക്കാരെക്കുറിച്ച് ഞങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, കൂടാതെ അവർക്ക് നാട്ടിലം സമയം നൽകേണ്ടതുണ്ട്,” എൻഇസെഡ്സി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പറഞ്ഞു.
ക്രിസ്മസിന് തൊട്ടുമുമ്പ് ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ന്യൂസീലൻജ് 14 ദിവസത്തെ നിയന്ത്രിത ഐസൊലേഷനും ക്വാറന്റൈനും (എംഐക്യു) വിധേയമാക്കും. ഡിസംബർ 26 ന് ബോക്സിംഗ് ഡേ ടെസ്റ്റ് നടത്താൻ എൻഇസെഡ്സിയെ അനുവദിക്കില്ല. ബംഗ്ലാദേശിനെതിരായ ഓപ്പണർ ഡിസംബർ 28 -നോ അതിനുശേഷമോ ആരംഭിക്കും.
The post ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം മാറ്റിവച്ചു; മത്സരങ്ങൾ നടക്കുക അടുത്ത വർഷം appeared first on Indian Express Malayalam.