ഹൈദരാബാദ്> തെലങ്കാനയില്‍ ആറുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി.കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈദരാബാദില്‍ ആറുവയസുകാരിയെ സെയ്ദാബാദ് സ്വദേശി പല്ലക്കോണ്ട രാജു(30)മാനഭംഗപ്പെടുത്തി കൊന്നത്. വ്യാഴാഴ്ച രാവിലെ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ പ്രതിയുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു.
പ്രതി ട്രെയിനിനു മുന്നില്‍ ചാടിയെന്നാണ് പൊലീസിന്റെ വിശദീകരണം. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഹൈദരാബാദ് സിറ്റി പൊ
ലീസ് പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.കൊലപാതക ശേഷം രക്ഷപെട്ട പ്രതിയെ പിടികൂടാന്‍ കഴിയാത്തത് വലിയ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.