കൊച്ചി> എഞ്ചിനീയറിംഗ് പ്രവേശന നടപടികളുടെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പ്രവേശനം
പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തിയതി നീട്ടുന്നതില്‍ എ ഐ സി ടി നിലപാടറിയിച്ചില്ല.സമയം നീട്ടി നല്കുന്നതില് ഇന്ന് നിലപാടറിയിക്കാന്‍ ഹൈക്കോടതി എഐസിടിയോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി തീരുമാനപ്രകാരമാണ് ഈ മാസം 25 അവസാന തീയതിയായി നിശ്ചയിച്ചതെന്ന് എ ഐ സി ടി വ്യക്തമാക്കി. കേസ് ഉച്ചകഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രമേ പരിഗണിക്കാവൂ എന്നും ഹയര്‍ സെക്കന്ററി മാര്‍ക്കുകൂടി കണക്കിലെടുക്കരുതെന്നും ചൂണ്ടിക്കാട്ടി ഏതാനും വിദ്യാര്‍ത്ഥികളും സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനും സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
പ്രവേശനത്തിന് 17 വരെ മാര്‍ക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. സിബിഎസ് സി -ഐസിഎസ് ഇ വിദ്യാര്‍ത്ഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം വരാനുണ്ടെന്നും എഐസിടി അനുവദിച്ചാല്‍ പ്രവേശന സമയം നീട്ടാമെന്നും സര്‍ക്കാര്‍ അറിയിച്ചു.ഹയര്‍ സെക്കന്ററി പരീക്ഷയില്‍ സംസ്ഥാന സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയിരിക്കുകയാണന്നും ഇത് തങ്ങളുടെ പ്രവേശനത്തെ ബാധിക്കുമെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം.